ബന്തിയോട്: (www.mediavisionnews.in) രാഷ്ട്ര നിർമിതിയിൽ മുസ്ലിം പണ്ഡിതരുടെ സേവനം നിസ്തുലമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ഉഡുപ്പി ഖാസി താജുൽ ഫുഖഹാഅ ബേക്കൽ ഇബ്രാഹിം മുസ്‌ലിയാർ പറഞ്ഞു. ഷിറിയ ലത്തീഫിയയിൽ 3 ദിവസങ്ങളിലായി നടന്ന സമസ്ത മഞ്ചേശ്വരം താലൂക്ക് പണ്ഡിത ക്യാമ്പിന്റെ സമാപന സംഗമം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖണ്ഡ ഭാരതം കെട്ടിപ്പടുക്കുന്നതിലും തുടർന്ന് രാജ്യത്തെ സാമുദായിക സൗഹൃദം കാത്ത് സൂക്ഷിക്കുന്നതിലും മുസ്ലിം പണ്ഡിതന്മാരുടെ ഇടപെടലുകൾ ശ്രദ്ദേഹമായിരുന്നു, രാജ്യ തൽപര്യം സംരക്ഷിക്കുന്നതിന്ന് നാക്കും തൂലികയും വിനിയോഗിച്ചവരാണ് മുൻകാല പണ്ഡിതന്മാരാണെന്നും ഇബ്രാഹിം മുസ്‌ലിയാർ ഓർമപ്പെടുത്തി.
താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദിന്റെ അധ്യക്ഷത വഹിച്ചു. എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തി. പണ്ഡിതന്റെ ബാധ്യത കടപ്പാടുകൾ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. യുക്തിവാദത്തിന്റെ കേരളീയ വർത്തമാനം എന്ന വിഷയം അഷ്‌റഫ് ബാഖവി ചെറൂപ്പ അവതരിപ്പിച്ചു. സയ്യിദ് ജലാലുദ്ധീൻ അൽബുഖാരി പ്രാരംഭ പ്രാർത്ഥന നടത്തി.
സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് ആറ്റക്കോയ തങ്ങൾ ബാ ഹസൻ പഞ്ഞിക്കല്, സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ ആന്ദ്രോത്ത്, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, ഹുസൈൻ സഅദി കെ.സി റോഡ്, അബ്ദുൽ ഖാദർ സഖാഫി കട്ടിപ്പാറ, മുഹമ്മദ് സഖാഫി പാത്തൂർ, അബ്ദുൽ സലാം ദാരിമി കുബണൂർ, മുഹിയുദ്ധീൻ സഅദി ചെരൂർ, മുഹമ്മദ് ഫൈസി മുട്ടം, മൂസൽ മദനി തലക്കി അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, തുടങ്ങിയവർ സംബന്ധിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.