ദുബൈ (www.mediavisionnews.in) :അവധിക്കാലത്തും വിശേഷാവസരങ്ങളിലും അമിത യാത്രാക്കൂലിയാണ് കേന്ദ്രം ചുമത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ കടുത്ത ദ്രോഹമാണ് പ്രവാസികളോട് ചെയ്യുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമായന വകുപ്പ് മന്ത്രിയോട് സംസാരിച്ചതായും ദുബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. വിശേഷാവസരങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തിന് പ്രവാസികളോട് വലിയ കടപ്പാടുണ്ട്. കേരളം പച്ചപ്പോടെയിരിക്കുന്നതിന് പ്രധാന കാരണം പ്രവാസി സമൂഹമാണ്. സംസ്ഥാനത്ത് പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി നടപടികള്‍ സ്വീകരിക്കും. പ്രവാസി ചിട്ടിയും പ്രവാസി നിക്ഷേപ സമാഹരണവും എല്ലാവരും ഉപയോഗപ്പെടുത്തണം. തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന പ്രവാസികളെ സര്‍ക്കാര്‍ സഹായിക്കും. ഇവര്‍ക്ക് സംരംഭം തുടങ്ങാന്‍ 30 ലക്ഷം രൂപ വായ്പ നല്‍കും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി ദുബൈയിലെത്തിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.