പുതിയ പരിഷ്‌കാരം ഫേസ്ബുക്ക് നടപ്പിലാക്കിത്തുടങ്ങി

0
244

ന്യൂയോര്‍ക്ക് (www.mediavisionnews.in):പുതിയ പരിഷ്‌കാരം നടപ്പിലാക്കിത്തുടങ്ങി ഫേസ്ബുക്ക്. ലോകത്തിന്റെ പലഭാഗത്തും ഈ ഫീച്ചറിന്റെ ടെസ്റ്റിംഗ് ഫേസ്ബുക്ക് ആരംഭിച്ചുവെന്നാണ് പ്രമുഖ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ പരിഷ്‌കാര പ്രകാരം ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ റിയാക്ഷന്‍സ് കാണുമെങ്കിലും അതിന്റെ നമ്പര്‍ കാണിക്കില്ല. അതില്‍ ക്ലിക്ക് ചെയ്താലും ആരോക്കെ ഏതൊക്കെ റിയാക്ഷനാണ് നല്‍കിയത് എന്ന് കാണാമെങ്കിലും അതിന്റെ നമ്പര്‍ കാണാന്‍ സാധിക്കില്ല. ഫേസ്ബുക്കിലെയും മറ്റും ലൈക്കുകളുടെ എണ്ണം വ്യക്തികളുടെ മനോവ്യവഹാരങ്ങളെ നിയന്ത്രിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ ഈ പരിഷ്‌കാരം എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇന്‍സ്റ്റഗ്രാം പോലെ ആഗോള വ്യപകമായി ഇത്തരം ഒരു പദ്ധതി ഫേസ്ബുക്ക് നടപ്പിലാക്കുമോ എന്നതും പ്രധാന വിഷയമാണ്. ഇത് പോലെ ലൈക്കുകള്‍ മാത്രമല്ല കമന്റുകളും, ഷെയറും ആളുകളെ സ്വദീനിക്കുന്നുണ്ടെന്ന് വാദിക്കുന്നവരും ഉണ്ട്. ഇവയുടെ കാര്യത്തില്‍ എന്നാല്‍ നിലപാട് മാറ്റത്തിന് ഫേസ്ബുക്ക് തയ്യാറല്ല എന്നാണ് പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here