മഞ്ചേശ്വരം (www.mediavisionnews.in) :മഞ്ചേശ്വരത്ത് എം.സി ഖമറുദ്ധീനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നിലവില്‍ കാസർഗോഡ് ജില്ലാ പ്രസിഡന്റാണ് എം.സി ഖമറുദീൻ. പാണക്കാട് നടന്ന ചര്‍ച്ചയിലാണ് ഖമറുദ്ദീന്റെ സ്ഥാനാര്‍ഥിത്വം തീരുമാനമായത്.
നിയമസഭയിലേക്ക് ആദ്യമായാണ് എം.സി. ഖമറുദ്ദീൻ മത്സരിക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ് തെരഞ്ഞെടുപ്പ് ചുമതല.
മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് സ്ഥാനാർഥി നിർണയത്തിൽ ലീഗിൽ തർക്കമുണ്ടായിരുന്നു. സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലിയുടെ പേരും സ്ഥാനാർഥിയായി പരിഗണനയിലുണ്ടായിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും മണ്ഡലത്തിന് പുറത്തുള്ളവർ വേണ്ടെന്നുമുള്ള യൂത്ത് ലീഗ് നിലപാടാണ് തർക്കത്തിനിടയാക്കിയത്. ഇവർ ഇന്നലെ പാണക്കാട്ടെത്തി പ്രതിഷേധിച്ചത് നേരിയ ബഹളത്തിനിടയാക്കിയിരുന്നു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അശ്റഫിനെ പരിഗണിക്കണമെന്നായിരുന്നു ഒരു വിഭാഗത്തിെൻറ ആവശ്യം. മണ്ഡലത്തിൽ നിന്നുള്ളയാളാണ് അശ്റഫ്. ഇവിടെ സ്വാധീനമുള്ള ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ സമ്മതനുമാണെന്ന് അവർ പറയുന്നു.
കഴിഞ്ഞതവണ 89 വോട്ടിനാണ് അബ്ദുറസാഖ് ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രനെ തോൽപിച്ചത്. അതിനാൽ പുറത്തുനിന്നുള്ളയാൾ മത്സരിച്ചിട്ട് കാര്യമില്ലെന്ന നിലപാടാണിവർക്ക്. അശ്റഫിനുവേണ്ടി യൂത്ത് ലീഗ് പ്രവർത്തകർ പരസ്യമായി നിലകൊണ്ടതാണ് ഇന്നലെ നടന്ന യോഗത്തിൽ തീരുമാനമാവാതിരിക്കാൻ കാരണം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.