സെല്‍ഫിക്കിടെ സ്ത്രീകളുടെ ഫോട്ടോ പതിഞ്ഞതായി ആരോപണം; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റു

0
205

കുമ്പള: (www.mediavisionnews.in) സെല്‍ഫി എടുക്കുന്നതിനിടെ സ്ത്രീകളുടെ ഫോട്ടോ മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചു. ഇന്നലെ വൈകിട്ട് ആരിക്കാടിയില്‍ വെച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി.

ആരിക്കാടിയിലെ ഒരു വീട്ടിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബംഗാള്‍ സ്വദേശികളായ രണ്ട് പേര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ച് സെല്‍ഫിയെടുത്തുവത്രെ. ഇവിടെയുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഒരു ഓട്ടോ ഡ്രൈവറോട് ഞങ്ങളുടെ ഫോട്ടോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതായി പറഞ്ഞു. ഡ്രൈവറും മറ്റു രണ്ടു പേരും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകളുടെ ഫോട്ടോ കണ്ടു.

ഇതേ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. തങ്ങള്‍ മനപൂര്‍വ്വം ഫോട്ടോ എടുത്തതല്ലെന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പറഞ്ഞെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. അവശ നിലയിലായപ്പോഴാണ് മര്‍ദ്ദിക്കുന്നത് നിര്‍ത്തിയത്രെ. മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡ് ഊരിയെടുത്തതായും പറയുന്നു.

പൊലീസിലെ രഹസ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here