മിയാപ്പദവ്: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി മീഞ്ച പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സമ്മേളനവും, കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് ഉദ്ഘാടനം ചെയ്തു. താജുദീൻ കടമ്പാർ അദ്ധ്യക്ഷത വഹിച്ചു. സിറാജ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബി മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി.
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹ്മാൻ പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സത്താർ ഹാജി മൊഗർ, ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി വഹീദ് കുടൽ , ട്രഷറർ,മുഹമ്മദ് കുഞ്ഞി എം,സെക്രട്ടറി ശരീഫ് ചിനല, മുഹമ്മദ് പാലക്കാട്, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ബഷീർ മൊഗർ, എം എസ് എഫ് മണ്ഡലം വൈസ് പ്രസിഡന്റ് നൗഷാദ് മീഞ്ച സംസാരിച്ചു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൗൺസിൽ മീറ്റ് മുസ്ലിം യൂത്ത് ലീഗ് സംസാഥാ സെക്രട്ടറി എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ കുമ്പള പ്രസിഡന്റ് എംപി ഖാലിദ് വോർക്കാടി ജനറൽ സെക്രട്ടറി സുബൈർ മാസ്റ്റർ സംസാരിച്ചു. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് റസാഖ് അചാകര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രസിഡണ്ടായി സിദ്ദിഖ് കെഎമ്മിനെയും വൈസ് പ്രസിഡണ്ടുമാരായി റഹിം മടങ്ങാല, ഫൈസൽ മജിർപള്ള, ഹൈദർ ബെജ്ജ, സലാം കെ എമ്മിനെയും ജനറൽ സെക്രട്ടറിയായി സിറാജ് മാസ്റ്ററിനേയും സെക്രട്ടറിമാരായി ഹയാസ് മൊഗർ, അബ്ദുള്ള ഗാന്ധി നഗർ, മൂസ ജെ.എം, മൂസ സുന്നല്ല എന്നിവരെയും ട്രഷറായി പി കെ ഹനീഫ്നെയും തിരഞ്ഞെടുത്തു.