അപകടത്തിന് കാരണം ഡിം ഇടാത്തത്; അമിതവെളിച്ചം പരിശോധിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്

0
209

കൊച്ചി (www.mediavisionnews.in) :രാത്രി വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളില്‍നിന്നുള്ള അമിതവെളിച്ചം പരിശോധിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. രാത്രികാല വാഹനാപകടങ്ങള്‍ കൂടുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. 

മഴക്കാലമായതോടെ രാത്രികാല അപകടത്തിന്റെ നിരക്കില്‍ 20 ശതമാനത്തോളം വര്‍ധനയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അമിതവെളിച്ചം പരിശോധിക്കാന്‍ ലെക്‌സിമീറ്റര്‍, സൗണ്ട് ലെവല്‍ മീറ്റര്‍ എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ച് എല്ലാ ജില്ലകളിലും പരിശോധന നടത്തും .

വലിയവാഹനങ്ങള്‍ ഡിംലൈറ്റിടാതെ പോകുന്നതിനാല്‍ ചെറുവാഹനങ്ങളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. പരിശോധനയില്‍ അമിതവെളിച്ചമുള്ള ലൈറ്റ് ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അപ്പോള്‍തന്നെ അഴിച്ചെടുക്കാനും നിര്‍ദേശം നല്‍കും.

പലജില്ലകളിലും ലെക്‌സിമീറ്ററുണ്ടെങ്കിലും സൗണ്ട് ലെവല്‍ മീറ്ററുകള്‍ എത്തിയിട്ടില്ല. ആധുനിക ഉപകരണങ്ങള്‍ ഇല്ലാത്തിടങ്ങളിലും രാത്രികാല പരിശോധ നടത്തണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. റോഡുസുരക്ഷാ ഫണ്ടില്‍നിന്നാണ് വാഹനപരിശോധന സുഗമമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here