കൊല്‍ക്കത്ത (www.mediavisionnews.in) : ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തെ രാജ്യത്തെ സാമ്പത്തിക ദുരന്തം മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി അധികാരത്തിലെത്തുന്നതിന് മുമ്പ് രാജ്യത്ത് ഇത്തരം ദൗത്യങ്ങള്‍ നടന്നിട്ടില്ലേയെന്ന് മമതാ ബാനര്‍ജി ചോദിച്ചു.
എന്‍.ആര്‍.സി ബില്ലിനെതിരായ പ്രമേയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിയമസഭയ്ക്കുള്ളിലാണ് മമതാ ബാനര്‍ജിയുടെ വിമര്‍ശനം.
ചന്ദ്രയാന്‍ 1 ആയിരുന്നു ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യം. 2009 ആഗസ്റ്റ് 29 വരെ 312 ദിവസം ചന്ദ്രയാന്‍ 1 പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ചന്ദ്രയാന്‍ 2 വിന്റെ ലാന്‍ഡിങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മമതാ ബാനര്‍ജിയുടെ വിമര്‍ശനം.
ബംഗാളില്‍ ഒരിക്കലും എന്‍.ആര്‍.സി അംഗീകരിക്കില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
”രാജീവ്ഗാന്ധി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ‘അസ്സം അക്കോര്‍ഡ് ‘ വന്നത് സമാധാനം പുനസ്ഥാപിക്കാനായിരുന്നു. പക്ഷെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇത് ബാധകമായിരുന്നില്ല. ഞങ്ങള്‍ ബംഗാളില്‍ എന്‍.ആര്‍.സി അംഗീകരിക്കുകയില്ല. ബീഹാറില്‍ എന്‍.ആര്‍.സി നടപ്പിലാക്കാന്‍ അനുവദിക്കുകയില്ലെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുകയാണ്’ മമതാ ബാനര്‍ജി പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.