ആയിരം രൂപ പിഴയടക്കുമ്പോള്‍ ഹെൽമെറ്റ് ‘സൗജന്യ’മായി നല്‍കാന്‍ പൊലീസ്

0
192

രാജസ്ഥാന്‍ (www.mediavisionnews.in): ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിടിയിലാകുന്നവരില്‍ നിന്ന് 1000 രൂപ പിഴയീടാക്കുന്നതാണ് നിലവിലെ നിയമം. പിഴ വര്‍ധിപ്പിച്ചെന്ന് കരുതി ഇതേ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് യാതൊരു ഉറപ്പുമില്ല. ചിലപ്പോള്‍ ചിലരില്‍ അത് വാശിയുമുണ്ടാക്കും. ഇപ്പോഴിതാ, രാജസ്ഥാന്‍ സര്‍ക്കാര്‍ ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.

ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരില്‍ നിന്ന് നിയമം നിഷ്കര്‍ഷിക്കുന്ന ആയിരം രൂപ പിഴ ഈടാക്കുന്നതിനൊപ്പം ‘സൗജന്യ’മായി ഇവര്‍ക്ക് ഹെല്‍മറ്റ് നല്‍കുന്ന പദ്ധതിയാണ് പൊലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ പദ്ധതിയിടുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഭേദഗതി വരുത്തിയ നിയമപ്രകാരം ചില പിഴകൾ രാജസ്ഥാനിൽ ചുമത്താനാവില്ലെന്ന് ഗതാഗത മന്ത്രി പ്രതാപ് സിങ് ഖചരിയാവാസ് ബുധനാഴ്ച പറഞ്ഞു. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് രാജസ്ഥാനിൽ നടപ്പാക്കൂവെന്നും മന്ത്രി സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിന് 1,000 രൂപ പിഴ നൽകുന്നവർക്ക് സൗജന്യ ഹെൽമെറ്റ് നൽകാൻ പദ്ധതിയിടുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെലോട്ട് പുതിയ എംവി നിയമം നടപ്പാക്കുന്ന വിഷയത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. തുടക്കത്തിൽ രാജസ്ഥാനിലെ ഗതാഗത സുരക്ഷയെക്കുറിച്ച് അവബോധം വർധിപ്പിക്കുന്നതിന് ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ഗുരുതരമായ ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഗതാഗത ഉദ്യോഗസ്ഥർ പറഞ്ഞു.

പുതിയ നിയമപ്രകാരം ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിഴ 100 രൂപയിൽ നിന്ന് 1,000 രൂപയായാണ് വര്‍ധിപ്പിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here