ഉപ്പള: (www.mediavisionnews.in) തല്ലപ്പാടി-കാസർകോട് ദേശിയപാതയിലെ ആളെ കൊല്ലും മരണകുഴികൾ ഉടൻ നികത്തി ജനങ്ങൾക്ക് മെച്ചപ്പെട്ട സഞ്ചാര സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായ പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുന്നു.
രോഗികളുമായി മംഗളൂരുവിലെ ആശുപത്രികളിലേക്കും മറ്റും പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെയും മറ്റു അവശ്യ സർവീസുകളെയും ദേശിയപാതയിലെ പാതാള കുഴികൾ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. ഇനിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാനാണ് സർക്കാരിനും നാഷണൽ ഹൈവേ അതോറിറ്റിക്കും താൽപര്യമെങ്കിൽ മുസ്ലിം ലീഗിന് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഈ അനീതിക്കെതിരെ ബഹുജന പ്രക്ഷോപങ്ങൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകും.
പ്രതിഷേധ പരിപാടികളുടെ സൂചനയായി സെപ്റ്റംബർ 5 വ്യാഴാഴ്ച്ച രാവിലെ 10ന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കാസർകോട് പുലിക്കുന്നിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഡിവിഷണൽ ഓഫിസ് ഉപരോധിക്കുകയാണ്. പ്രതിഷേധ സമരത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ മുസ്ലിം ലീഗ് ജന പ്രതിനിധികളും പങ്കെടുക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, ജന: സെക്രട്ടറി എം. അബ്ബാസ് എന്നിവർ അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.