‘മുസ്‌ലിം സ്ത്രീകള്‍ പന്നികളെ പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ വന്ദ്യംകരിക്കണം’; വര്‍ഗീയ വിദ്വേഷം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പിന്റെ പേരില്‍ ആകാശവാണി ജീവനക്കാരി കെ.ആര്‍ ഇന്ദിരക്കെതിരെ പൊലിസില്‍ പരാതി

0
270

കോഴിക്കോട്: (www.mediavisionnews.in) ‘മുസ്‌ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ വന്ദ്യംകരിക്കണം’ എന്നുള്ള വംശീയ വിദ്വേഷം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ അവര്‍ക്കെതിരെ പരാതി. കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകന്‍ എം.ആര്‍ വിപിന്‍ദാസ് ആണ് കൊടുങ്ങല്ലൂര്‍ പോലിസില്‍ പരാതി നല്‍കിയത്. പരാതി സബ് ഇന്‍സ്‌പെക്ടര്‍ സ്വീകരിച്ചിട്ടുണ്ട്.

അസമില്‍ ലക്ഷക്കണക്കിന് മനുഷ്യരെ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കുന്നതിനെ അനുകൂലിച്ചുള്ള കുറിപ്പായിരുന്നു അതെന്നും ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതാകുന്നവര്‍ പെറ്റുപെരുകാതിരിക്കാന്‍ അവരെ വന്ദ്യംകരിക്കണമെന്ന കെ.ആര്‍ ഇന്ദിരയുടെ പ്രസ്താവന വംശീയമായ കൂട്ടക്കൊലക്ക് ആഹ്വാനം ചെയ്യുന്നതാണെന്നും എം.ആര്‍ വിപിന്‍ ദാസ് ചൂണ്ടിക്കാട്ടി. താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണ് എന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നും അവര്‍ അഭിപ്രായപ്പെട്ടതായി സ്‌ക്രീന്‍ഷോട്ടുകള്‍ കാണുന്നു. സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്ന അവരുടെ പ്രസ്താവനകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ടെന്നും ഇതിനെതിരെ മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു.

പരാതിയുടെ പകര്‍പ്പ്‌

ഫേസ്ബുക്കില്‍ പതിവായി ഒരു സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്ന വിധത്തില്‍ കുറിപ്പുകള്‍ ഇടുന്നത് പതിവാക്കിയ ഇന്ദിരക്കെതിരെ നടപടി സ്വീകരിക്കാത്ത ആകാശവാണി അധികൃതരുടെ നിലപാടിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ കമ്മട്ടിപ്പാടം സിനിമയിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് ലഭിച്ചതിനെയും കെ.ആര്‍ ഇന്ദിര കടുത്ത ജാതീയമായ രീതിയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അന്നും വലിയ പ്രതിഷേധം ഇന്ദിരക്കെതിരെ ഉയര്‍ന്നു.

കെ.ആര്‍ ഇന്ദിരയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്‌നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും ഇല്ലാതെ. പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാവാം

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here