എംഎല്‍എയ്ക്ക് ഒരു വര്‍ഷം ആറ് കോടി; എംപിയുടെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ക്ക് ആകെ അഞ്ചു കോടി; പരിഭവം പറഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

0
216

കാസര്‍കോട്: (www.mediavisionnews.in) മണ്ഡലങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു എംഎല്‍എയ്ക്ക് ആറ് കോടി രൂപ ഒരു വര്‍ഷം അനുവദിച്ച്‌ കിട്ടുമ്ബോള്‍ എംപിക്ക് ആകെ അഞ്ചു കോടി രൂപ മാത്രമാണ് ലഭിക്കുകയെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എംഎല്‍എയ്ക്കു ആറു കോടി രൂപ ലഭിക്കുമ്പോൾ എംപിക്കു കിട്ടുന്നത് അഞ്ചു കോടി മാത്രമാണ്. എംപിയുടെ പരിധിയിലെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ക്കും കൂടിയാണ് ഈ തുകയെന്നും കൊടക്കാട് ഗവ.വെല്‍ഫയര്‍ എയുപി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സംഘാടക സമിതി രൂപീകരണ യോഗത്തിനെത്തിയപ്പോള്‍ എംപി തുറന്നുപറഞ്ഞു.

ശതാബ്ദി വര്‍ഷത്തിലേക്കു കടക്കുന്ന വിദ്യാലയത്തിന് എംപിയുടെ ഫണ്ടില്‍ നിന്നു ബസ് അനുവദിക്കണം എന്ന ആവശ്യവുമായി സ്‌കൂള്‍ അധികൃതര്‍ നിവേദനം നല്‍കിയപ്പോഴാണു ഫണ്ടിന്റെ കണക്കും പരിഭവവും എംപി തുറന്നു പറഞ്ഞത്. ഏഴു നിയമസഭാ മണ്ഡലങ്ങളാണ് എംപിയുടെ പരിധിയില്‍ വരുന്നത്.

ആകെ കിട്ടുന്ന 5 കോടി രൂപയില്‍ നിന്നു പട്ടികജാതി-വര്‍ഗ വിഭാഗത്തിന്റെ ക്ഷേമത്തിനും വികലാംഗരുടെ ക്ഷേമത്തിനും ആവശ്യമായ തുക കഴിച്ചാല്‍ മണ്ഡല വികസനത്തിനു 3 കോടി 80 ലക്ഷം രൂപ മാത്രമാണു ലഭിക്കുക. അതില്‍ നിന്ന് ഒരു മണ്ഡലത്തിനു നല്‍കാന്‍ കഴിയുക പരമാവധി 58 ലക്ഷം രൂപ മാത്രം. കണക്ക് ഇങ്ങനൊക്കെ ആണെങ്കിലും കൊടക്കാട് സ്‌കൂളിനു ബസ് വാങ്ങുന്നതിനാവശ്യമായ സഹായം തന്റെ ഭാഗത്തു നിന്ന് നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് എംപി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here