അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയിൽ ആഗസ്റ്റ് മാസത്തിലെ ചികിത്സാ സഹായ ധനം മൂന്ന് പേർക്ക് അനുവദിച്ചു. സ്തനാർബുദം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കുമ്പള പഞ്ചായത്തിലെ വീട്ടമ്മ, ക്യാൻസർ ചികിൽസയിൽ കഴിയുന്ന പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗർ സ്വദേശി, ചള്ളഖയം മങ്ങളടുക്കം സ്വദേശി എന്നിവർക്കുമാണ് ചികിത്സാ സഹായം നൽകിയത്. ശിഫാഹു റഹ്‌മ പദ്ധതിയുടെ ഭാഗമായി ഇത് വരെ 20 പേർക്ക് ചികിത്സാ സഹായം നൽകി. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയിൽ മേൽ, ക്യാൻസർ – കിഡ്നി സംബന്ധമായ രോഗികൾക്കാണ് ശിഫാഹു റഹ്‌മ പദ്ധതിയിൽ സാമ്പത്തിക സഹായം നൽകി വരുന്നത്.
ശിഫാഹു റഹ്‌മ സബ് കമ്മിറ്റി യോഗത്തിൽ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സെഡ്. എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ഉൽഘാടനം ചെയ്തു. ജീവ കാരുണ്യ പ്രവർത്തകൻ മുഹമ്മദ് മോണ് അൽനൂർ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. ലത്തീഫ് ഇരോടി, ഹമീദ് മസ്സിമാർ, റസാഖ് നൽക്ക, നിസാർ ഹൊസങ്കടി, സവാദ് ബന്തിയോട്, സകീർ കമ്പാർ എന്നിവർ സംബന്ധിച്ചു. കൺവീനർ അബ്ദുൽ റഹ്മാൻ കമ്പള ബായർ സ്വാഗതം പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.