ഹിന്ദുത്വത്തെ അപമാനിച്ചു; തേയില ബ്രാന്‍ഡായ റെഡ് ലേബലിന്റെ ഒരു വർഷം മുൻപുള്ള പരസ്യത്തിനെതിരെ സംഘപരിവാര്‍

0
222

ദില്ലി: (www.mediavisionnews.in) ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടിയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ ട്വിറ്റര്‍ ക്യാംമ്പയിന്‍. റെഡ് ലേബലിന്റെ പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധവും ഹിന്ദു ആഘോഷങ്ങളെ അവഹേളിക്കലുമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

കുംഭമേളക്കിടെ അച്ഛനെ തിരക്കില്‍ ഉപേക്ഷിച്ച് പോവുന്ന മകനും, ഗണേശോല്‍സവത്തിന് ഗണിപതി വില്‍പന നടത്തുന്ന മുസ്ലിം വൃദ്ധനും തുടങ്ങിയ പരസ്യങ്ങളാണ് സംഘപരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചത്.

എന്തുകൊണ്ട് തിരക്കില്‍ രക്ഷിതാക്കളെ ഉപേക്ഷിച്ച് പോവുന്ന മുസ്ലിം ആളുകളെയുപയോഗിച്ച് പരസ്യം നിര്‍മ്മിക്കുന്നില്ലെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ഉയര്‍ത്തുന്ന ചോദ്യം. ഹിന്ദു സമുദായത്തിന്റെ ആഘോഷങ്ങളും ആചാരങ്ങളുമാണ് പരസ്യത്തിലൂടെ അവഹേളിക്കപ്പെടുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

മുസ്ലിം സമുദായത്തിലുള്ളവര്‍ക്കൊപ്പം ജീവിക്കാന്‍ റെഡ് ലേബല്‍ പഠിപ്പിക്കേണ്ടെന്നതടക്കമുള്ള രൂക്ഷമായ ആരോപണങ്ങളാണ് ബ്രൂക്ക് ബോണ്ടിനെതിരെ ഉന്നയിക്കുന്നത്.

മതേതര സ്വഭാവമുള്ള പരസ്യങ്ങളുമായി ശ്രദ്ധ നേടിയ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നമാണ് ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here