ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ പുതിയ ഭേദഗതി. ഇനി മുതല്‍ പുതിയ സ്വകാര്യ വാഹനങ്ങള്‍ രജിസ്ട്രേഷന് വേണ്ടി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ ഹാജരാക്കേണ്ടി വരില്ല.
വാഹനം വാങ്ങിക്കുന്ന ഷോറൂമുകളില്‍ നിന്ന് വില്‍പ്പനയ്ക്ക് മുന്‍പ് തന്നെ വാഹനം പരിശോധിക്കാനാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. രജിസ്‌ട്രേഷന്‍ ലഭിച്ചതിന് ശേഷമാകും ഇനിമുതല്‍ വാഹനം ഷോറൂമില്‍ നിന്ന് പുറത്തിറങ്ങുക.
പുതിയ ഭേദഗതി പ്രകാരം അപേക്ഷ സമര്‍പ്പിക്കേണ്ട ചുമതല ഇനിമുതല്‍ ഡീലര്‍മാര്‍ക്കാണ്. താത്കാലിക രജിസ്‌ട്രേഷനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നത് ഇപ്പോള്‍ ഡീലര്‍മാരാണ്. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ ഇത് സ്ഥിരം രജിസ്‌ട്രേഷനുള്ള അപേക്ഷയാകും.
ഈ അപേക്ഷ ഷോറൂമില്‍നിന്ന് ലഭിച്ചാല്‍ രേഖകള്‍ ഒത്തുനോക്കി സ്ഥിര രജിസ്‌ട്രേഷന്‍ നമ്ബര്‍ അനുവദിക്കും. ഇതുള്‍പ്പെടുത്തി അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് ഘടിപ്പിച്ചായിരിക്കും ഉടമയ്ക്ക് വാഹനം കൈമാറുക.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.