ന്യൂദല്‍ഹി: (www.mediavisionnews.in) മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്ന 2019ലെ മുത്തലാഖ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്. ‘മതാചാരം അസാധുവാക്കിയശേഷവും തുടര്‍ന്നാല്‍ എന്തു ചെയ്യും?’ എന്നും ഹരജിയില്‍ കോടതി ചോദിച്ചു.
മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന 2019ലെ മുസ്‌ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്താണ് ഹരജികള്‍. മൂന്ന് തവണ ഓര്‍ഡിനന്‍സുകളായി കൊണ്ടുവന്ന ഈ നിയമം ഈ വര്‍ഷം ജൂലൈയിലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചത്.
ജസ്റ്റിസുമാരായ എന്‍.വി രമണ, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചാണഅ ഹരജികള്‍ പരിഗണിക്കുന്നത്.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക നിയമം ആവശ്യമില്ലെന്നാണ് ഹരജികളിലെ വാദം. ഈ നിയമം മുസ്‌ലിം ഭര്‍ത്താക്കാന്മോരുടുള്ള വിവേചനമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.