റഷ്യന്‍ വിസ വാഗ്‌ദാനം ചെയ്‌ത്‌ 12 ലക്ഷം തട്ടിയ കേസ്‌: പ്രതികള്‍ അറസ്റ്റില്‍

0
204

മഞ്ചേശ്വരം (www.mediavisionnews.in): റഷ്യയില്‍ ജോലിക്കുള്ള വിസ നല്‍കാമെന്ന്‌ പറഞ്ഞ്‌ യുവാക്കളില്‍ നിന്ന്‌ 12 ലക്ഷം രൂപ തട്ടിയ രണ്ടു പേരെ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പാവൂരിലെ അബ്‌ദുള്‍ ഗഫൂര്‍ (22), അബ്‌ദുള്‍ ജൗസാന്‍ (21) എന്നിവരാണ്‌ ഇന്നലെ വൈകിട്ട്‌ അറസ്റ്റിലായത്‌.

റഷ്യയില്‍ മികച്ച ജോലിക്കുള്ള വിസ സംഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ്‌ അമ്പാര്‍ പള്ളയിലെ റിഷാര്‍ ഹസ്സന്‍, ഇയാളുടെ ബന്ധുവായ പാവൂരിലെ ഫൈസല്‍ എന്നിവരില്‍ നിന്നാണ്‌ പല ഘട്ടങ്ങളിലായി പ്രതികള്‍ ആറു ലക്ഷം രൂപ വീതം കൈക്കലാക്കിയതെന്നാണ്‌ പരാതി. കോടതി ഇവരെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here