തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതിബോര്‍ഡ്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ശക്തമായ മഴയെതുടര്‍ന്ന് ആവശ്യത്തിനുള്ള നീരൊഴുക്ക് അണക്കെട്ടുകളിലുണ്ട്.
20നുശേഷവും മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ട്. തുലാവര്‍ഷം കൂടി കണക്കിലെടുക്കുമ്പോൾ നിയന്ത്രണം വേണ്ടിവരില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു. വെള്ളിയാഴ്ച ചേരാനിരുന്ന ഉന്നതാധികാര സമിതി ഇതേ തുടര്‍ന്ന് മാറ്റി.
തുലാവര്‍ഷം ലഭിച്ചില്ലെങ്കില്‍ മാത്രമേ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതി ചേരൂ. ഇടുക്കി, ശബരിഗിരി ഉള്‍പ്പെടെയുള്ള ബോര്‍ഡിന്റെ മുഴുവന്‍ അണക്കെട്ടുകളില്‍ ശരാശരി 40 മുതല്‍ 45 ശതമാനം വരെ ജലവിതാനം ഉയര്‍ന്നിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.