മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇനി വിപുലമായ സൗകര്യങ്ങള്‍

0
197

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ മംഗല്‍പ്പാടിയില്‍ സ്ഥിതിചെയ്യുന്ന താലൂക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി ഇനി വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കും. ആശുപത്രിയില്‍ ആരംഭിച്ച കിടത്തി ചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം രാജമോഹന്‍ ഉണ്ണിത്താന്‍ എം പിയും, അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറും നിര്‍വ്വഹിച്ചു. ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എപി ദിനേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
 
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്ന ആശുപത്രിയെ താലൂക്ക് ആശുപത്രിയായി കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ആശുപത്രി വിപുലീകരണത്തിന് 20 കോടിയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. മംഗല്‍പ്പാടി, മഞ്ചേശ്വരം, കുമ്പള, മീഞ്ച, വോര്‍ക്കാടി തുടങ്ങി എട്ടോളം ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതാണ്.

നാഷണല്‍ ഹെല്‍ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷാഹുല്‍ ഹമീദ് (മംഗല്‍പാടി), ഷംശാദ് ശുക്കൂര്‍ (മീഞ്ച), ബിഎ അബ്ദുല്‍ മജീദ് (വോര്‍ക്കാടി), മെഡിക്കല്‍ സൂപ്രണ്ട് ഇവി ചന്ദ്രമോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് റൈ, സായ്‌റാ ബാനു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ സുരേന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here