കണ്ണൂര്‍ (www.mediavisionnews.in): പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്ലെന്ന തെളിയിക്കുകായാണ് കണ്ണൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. പ്രളയത്തേത്തുടര്‍ന്ന് ഉപയോഗ ശൂന്യമായ മട്ടന്നൂര്‍ പൊറോറയിലെ കോണ്‍ഗ്രസ് ഓഫീസും പ്രിയദര്‍ശിനി ക്ലബ്ബും ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡ് വൃത്തിയാക്കി.
ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡുകള്‍ ബ്ലോക്ക് പരിധിയിലെ പ്രളയബാധിത പ്രദേശങ്ങളിലെല്ലാം ഇന്ന് ശുചീകരണത്തിനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഓഫീസും ശുചിയാക്കുകയായിരുന്നു. ഏളന്നൂര്‍ യൂണിറ്റിലെ വളണ്ടിയര്‍മാരാണ് കോണ്‍ഗ്രസ് ഓഫീസിന്റെ വരാന്തയും ഓഫീസ് മുറിയും ഫര്‍ണിച്ചറുകളുമെല്ലാം ഉപയോഗ യോഗ്യമാക്കിയത്.
ഓഫീസിന്റെ വരാന്തയും മുറികളും ഫര്‍ണിച്ചറുമെല്ലാം കഴുകിയ ശേഷമാണ് ഡിവൈഎഫ്ഐ എളന്നൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ പോയത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ദുരിതകാലത്ത് പ്രകടിപ്പിച്ച സഹകരണമനോഭാവം ചൂണ്ടിക്കാട്ടി നിരവധി പേര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.