തിരുവനന്തപുരം (www.mediavisionnews.in) : വരും മണിക്കൂറുകളിൽ മഴ കുറയുമെങ്കിലും ആശങ്കയൊഴിഞ്ഞെന്ന് പറയാനാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം. രണ്ട് ദിവസത്തിനകം കുറയുന്ന മഴ തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിൽ പെയ്യുന്ന അതിശക്തമായ മഴ മണിക്കൂറുകൾ കഴിയുന്നതോടെ തീവ്രത കുറയും . പക്ഷെ ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അത് ശക്തിപ്പെടുകയാണെങ്കിൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യതയുണ്ടെന്നും കൃത്യമായ വിവരം തിങ്കളാഴ്ചയോടെ അറിയാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷിണ കേന്ദ്രം അറിയിക്കുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.