ബക്രീദിനു ബലി നിരോധിക്കണമെന്നു കര്‍ണാടക ബിജെപി

0
247

ബംഗ്ലൂരു: (www.mediavisionnews.in) മുസ്‌ലിംകളുടെ ആഘോഷമായ ബക്രീദിനോടനുബന്ധിച്ചു നടക്കുന്ന ബലി പൂര്‍ണമായും നിരോധിക്കാന്‍ നടപടി എടുക്കണമെന്നു കര്‍ണാടക പോലിസിനോടു ബിജെപി. ഗോവധ നിരോധന നിയമപ്രകാരം സംസ്ഥാനത്തു നടക്കുന്ന ബലികളെല്ലാം നിരോധിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ഡിജിപിക്കാണു ബിജെപി നിവേദനം നല്‍കിയിരിക്കുന്നത്. 

സംസ്ഥാത്തു ഗോവധ നിരോധന നിയമം ശക്തമായി നടപ്പാക്കണം. വരുന്ന ബക്രീദിനു മുസ്‌ലിംകള്‍ നടത്താനിരിക്കുന്ന എല്ലാ ബലികര്‍മങ്ങളും തടയാന്‍ അടിയന്തിരമായി നടപടികള്‍ കൈക്കൊള്ളണം. 1959ലെ ഗോവധ നിരോധന നിയമം 1975ല്‍ ഭേദഗതി ചെയ്തതാണ്. ഇതുപ്രകാരം മതാചാരപ്രകാരമുള്ള കര്‍മങ്ങള്‍ക്കായാലും എല്ലാത്തരം കശാപ്പും നിയമ വിരുദ്ധമാണ്. ഇതിനാല്‍ ബക്രീദിനു ബലി നിരോധിക്കണം- ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ രവികുമാര്‍, ബിജെപി ഗോംസംരക്ഷണ വിഭാഗം കണ്‍വീനര്‍ സിദ്ധാര്‍ത്ഥ് ഗോയങ്ക എന്നിവര്‍ ഡിജിപിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ബലി പെരുന്നാള്‍ വരാനിരിക്കെ സ്വകാര്യ സ്ഥലങ്ങളിലും വീടുകളിലും കശാപ്പ് നിരോധിച്ച് ബോംബെ ഹൈക്കോടതി കഴിഞ്ഞ് ദിവസം ഉത്തരവിറക്കിയിരുന്നു. പെരുന്നാളിന് മുന്നോടിയായി മുംബൈ കോര്‍പ്പറേഷന്‍ നല്‍കിയ ഏഴായിരത്തിലേറെ കശാപ്പു ലൈസന്‍സുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. അംഗീകൃത കശാപ്പുശാലകളിലും മാംസവില്‍പ്പന കേന്ദ്രങ്ങളിലും മാത്രമേ കശാപ്പ് നടത്താവൂ എന്നും കോടിതി വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് ബലി പെരുന്നാള്‍ ചടങ്ങുകളെ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഹൗസിങ്ങ് സെസൈറ്റികളുടെയും ഫ്‌ളാറ്റ് സമുച്ചയങ്ങളുടെയും പരിസരങ്ങളിലുള്ള നിരവധി കശാപ്പുശാലകള്‍ക്കാണ് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തിയത്.

മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമായ ബലികര്‍മത്തിന് മുംബൈ കോര്‍പ്പറേഷന്‍ താല്‍ക്കാലിക കശാപ്പു ലൈസന്‍സുകള്‍ നല്‍കുകയാണ് പതിവ്. ബലികര്‍മങ്ങള്‍ കൂടുതല്‍ നടക്കുന്നതിനാല്‍ അംഗീകൃത കശാപ്പുശാലകളില്‍ ഇത്രയും കന്നുകാലികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാറില്ല. ഇതിനാലാണ് ഇത്തരത്തില്‍ താല്‍ക്കാലിക കശാപ്പു ലൈസന്‍സുകള്‍ അനുവദിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here