കോഴിക്കോട്: (www.mediavisionnews.in) ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സർക്കാരിനെ പോലും വെല്ലുവിളിച്ച് പൊലീസ് നടത്തുന്ന നാടകങ്ങൾ സർക്കാരിന് തന്നെ നാണക്കേടാവുകയാണ്. പൊലീസ് എന്തുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ഹൈക്കോടതി ഇന്ന് ചോദിച്ചു. അതിനൊപ്പമാണ് സിപിഎമ്മിന് രാഷ്ട്രീയപരമായും ഇൗ കേസ് തിരിച്ചടിയാകുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന്റെ കാരണക്കാരനെ രക്ഷിക്കാൻ കേസ് അട്ടിമറിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് കാന്തപുരം വിഭാഗം സിപിഎമ്മിന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മക്കയിലുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ശ്രമങ്ങളിൽ ആശങ്ക അറിയിച്ചയാതും സൂചനയുണ്ട്.
കാന്തപുരം വിഭാഗത്തിന്റെ മുഖപ്പത്രമായ സിറാജിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്നു മരിച്ച കെ.എം ബഷീര്‍. കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ് സിപിഎമ്മിന് അങ്ങനെ തള്ളി കളയാനും ആകില്ല. മുഖ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും പരസ്യ പ്രതിഷേധത്തിലേക്ക് കടക്കാൻ തിരുവനന്തപുരം ജില്ലാ ഘടകത്തിന് കേരള മുസ്ലിം ജമാഅത്ത് നേതൃത്വം നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
ശ്രീറാം മദ്യപിച്ചിരുന്നോ എന്നറിയാന്‍ പരിശോധന നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് എന്തുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു.ഗവര്‍ണര്‍ ഉള്‍പ്പെടെ പോവുന്ന റോഡില്‍ എന്തുകൊണ്ട് സിസിടിവി ഇല്ലേന്നും കോടതി വിമർശിച്ചു. ശ്രീറാമിന്റെ പരുക്ക് കണക്കിലെടുത്താണ് സാംപിള്‍ എടുക്കാതിരുന്നതെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. നരഹത്യക്കുറ്റം നിലനില്‍ക്കുമെന്നും വാദം. എന്നാൽ ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേ ഇല്ല. കേസ് വെളളിയാഴ്ചത്തേക്ക് മാറ്റി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.