ന്യൂഡല്‍ഹി: (www.mediavisionnews.in) അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗളര്‍മാരുടെ ക്രീസ് നോയില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി ഐസിസി. ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ ഫ്രണ്ട് ഫുട്ട് നോബോള്‍ വിധിക്കുന്നതിലാണ് പുതിയ മാറ്റം കൊണ്ടു വരുന്നത്.
ഫ്രണ്ട് ഫുട്ട് നോബോള്‍ വിളിക്കാനുള്ള അധികാരം ടിവി അമ്പയര്‍ക്ക് നല്‍കാനാണ് ഐസിസി ആലോചിക്കുന്നത്. അടുത്ത ആറ് മാസത്തിന് ഇടയില്‍ ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ മാറ്റം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഫീല്‍ഡ് അമ്പയറാണ് നോബോള്‍ വിളിക്കുന്നത്. ഇക്കാര്യത്തില്‍ സംശയം തീര്‍ക്കുന്നതിനാണ് തേര്‍ഡ് അമ്പയറുടെ സഹായം തേടുന്നത്. എന്നാല്‍, നോബോള്‍ വിളിക്കുന്നതില്‍ ഫീല്‍ഡ് അമ്പയറുടെ ഭാഗത്ത് നിന്നും പിഴവുണ്ടാവുന്ന പശ്ചാത്തലത്തിലാണ് ഐസിസി മാറ്റത്തിനൊരുങ്ങുന്നത്.
ടിവി അമ്പയര്‍ നോബോള്‍ വിളിക്കുന്ന സമ്പ്രദായം വിജയിക്കുകയാണ് എങ്കില്‍ ക്രിക്കറ്റിലേക്ക് ഐസിസി അത് സ്ഥിരം നിയമമാക്കും. ഫ്രണ്ട് ഫുട്ട് എങ്ങനെയാണ് ലാന്‍ഡ് ചെയ്തത് എന്നതിന്റെ വീഡിയോ തേര്‍ഡ് അമ്പയര്‍ക്ക് മുമ്പിലെത്തും. നോബോളാണ് എങ്കില്‍ അത് തേര്‍ഡ് അമ്പയര്‍ ഫീല്‍ഡ് അമ്പയറെ അറിയിക്കും. 2016-ലെ ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ടെസ്റ്റിന് ഇടയില്‍ ഐസിസി ഇത് പരീക്ഷിച്ചിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.