ബന്തിയോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി വ്യാജ മദ്യവുമായി പൊലീസ് പിടിയിൽ

0
198

കുമ്പള: (www.mediavisionnews.in)  വ്യാപാരിയെ തട്ടിക്കൊണ്ടു പോയി കേസിലെ പ്രതിയെ വിദേശമദ്യവുമായി പിടിയിലായി ബായാർ മുളി ഗെദയിലെ സൈനുൽ ആബിദിൻ (25)നെയാണ് മഞ്ചേശ്വരം പൊലിസ് അറസ്റ്റ് ചെയതത് .ഇയാളുടെ കൂടെ മീഞ്ച കൊളച്ചാപ്പിലെ ഹുസൈൻ (25) നെയും അറസ്റ്റ് ചെയ്തു. ഇവർ മദ്യക്കടത്തിയ കാറും സ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുമ്പള പൊലിസ് കോടതിയിലെത്തി അറസ്റ്റ് കാണിച്ച് കസ്റ്റഡിയിലെടുക്കും.

വധശ്രമം ഉൾപ്പെടെയുള്ള കേസിൽ പ്രതിയാണ് സൈനുൽ ആബിദ്. ഉപ്പളയിലെ വ്യാപാരി ഷിറിയ ജമാഅത്ത് മസ്ജിദിനടുത്തെ അബൂബക്കർ സിദ്ദിഖ് (34)നെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ ഉടൻ പിടിയിലായേക്കും. കർണാടക റജിസ്ട്രേഷനിലുള്ള 2 കാറുകളിലായി എത്തിയ 6 പേരടങ്ങിയ സംഘമാണ് ബന്തിയോട് ടൗണിൽ വച്ച് ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ടു പോയത്. കാറുകളിൽ ഒരെണ്ണം പൈവളിക സ്വദേശിയുടെതാണെന്നു തിരിച്ചറിഞ്ഞു. അതിർത്തിയായ മഞ്ചേശ്വരം സുങ്കതകട്ടയിൽ വച്ചാണ് യുവാവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവിനെ മറ്റൊരു കാറിലേക്കു മാറ്റാനുള്ള നീക്കമായിരുന്നുവെന്നും എന്നാൽ പൊലീസിന്റെ പിടിയിലാകുമെന്നു കരുതി യുവാവിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണു സൂചന. തട്ടിക്കൊണ്ടു പോയ കാറിലുണ്ടായിരുന്ന സംഘത്തിലെ ഒരാളെ വ്യാപാരിക്കു പരിചയമുണ്ട്. ഇതാണ് പ്രതിയെ തിരിച്ചറിച്ചറിയാൻ സാധിച്ചത്. സിദ്ദിഖിന്റെ സഹോദരനുമായുള്ള പണമിടപാടാണ് തട്ടിക്കൊണ്ടു പോകാൻ കാരണമായതെന്നാണ് പൊലീസിനുള്ള സുചന. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് കാറിലിരുന്ന് സംഘം ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ മൊഴിയുണ്ടെന്ന് പൊലീസ് അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here