തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയസെസ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുളള സാധനങ്ങള്‍ക്ക് സെസ് ബാധകമല്ല. വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍, സിമന്റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും.
സെസ് ചുമത്തുന്നതോടെ കാര്‍,ബൈക്ക്,ടിവി,റഫ്രിജറേറ്റര്‍,വാഷിംഗ് മെഷീന്‍,മൊബൈല്‍ഫോണ്‍,മരുന്നുകള്‍,സിമന്റ് ,പെയ്ന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ സംസ്ഥാനത്ത് വില വര്‍ധിക്കും.
പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.12%,18%,28% ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് നാളെ മുതല്‍ സെസ് ചുമത്തുക. അരി,പഞ്ചസാര,ഉപ്പ്,പഴങ്ങള്‍,പച്ചക്കറികള്‍ തുടങ്ങി അഞ്ച് ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുകള്‍ ബാധകമായ സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണം,ബസ്,ട്രയിന്‍ ടിക്കറ്റ് എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഏക ആശ്വാസം.
വാഹന ഇന്‍ഷൂറന്‍സില്‍ 500 രൂപ അധികമായി നല്‍കേണ്ടി വരും. സ്വര്‍ണ്ണം,വെളളി ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനമാണ് സെസ്. അതേസമയം ജി.എസ്.ടി കുറച്ചപ്പോള്‍ വില കുറയ്ക്കാന്‍ തയ്യാറാകാത്ത വ്യാപാരികള്‍ സെസ് വരുന്നതോടെ അമിത വില ഈടാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. 2 വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത്.