ഉപ്പളയിൽ ദേശീയപാതയോരത്ത് മാലിന്യം തള്ളിയതിന് പഞ്ചായത്ത് 1500 രൂപ പിഴ ഈടാക്കി

0
211

ഉപ്പള: (www.mediavisionnews.in) ദേശീയപാതയോരത്ത് മാലിന്യം തള്ളിയതിന് മംഗൽപ്പാടി പഞ്ചായത്ത് പിഴ ഈടാക്കി. ചൊവ്വാഴ്ച രാവിലെ പത്ത് 12 മണിയോടെയാണ് സംഭവം. മഞ്ചേശ്വരം ഉദ്യാവരയിലെ ആലിക്കുട്ടി എന്നയാൾക്കെതിരെയാണ് നടപടി. പ്ലാസ‌്റ്റിക‌് മാലിന്യവും ഭക്ഷണാവശിഷ‌്ടങ്ങളുമാണ‌് ഉപ്പള ഹനഫി ബസാറിലെ ദേശീയപാതയോരത്ത് തള്ളിയത‌്.

1500 രൂപ പിഴ ഈടാക്കുകയും മാലിന്യങ്ങൾ സ്വന്തംനിലയ‌്ക്ക‌് സംസ‌്കരിക്കാൻ നിർദ്ദേശം നൽകുകയും ചെയ‌്തു. പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന‌് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here