കാസര്‍കോട്: (www.mediavisionnews.in) ദിവസങ്ങളുടെ വിത്യാസത്തില്‍ പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു. ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദീഖ്- നിഷ ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്.
എട്ട് മാസം പ്രായമായ സിദ്ധിഖിന്റെ മകള്‍ സിദത്തുല്‍ മുന്‍ത്തഹ ഇന്നലെ മരിച്ചിരുന്നു. നാലര വയസുകാരനായ മകന് സിനാന് ഇന്ന് രാവിലെയാണ് മരിച്ചത്. പനി ബാധിച്ച് ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണ്. ഇവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മൂവര്‍ക്കും എന്ത് തരം പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.