സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

0
222

കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് മഴ കുറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്.

നാളെ വരെ കനത്ത മഴയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂരും കാസര്‍കോടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴ കുറയുന്ന സാഹചര്യത്തില്‍ രണ്ടിടത്തെയും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.

മഴ കുറഞ്ഞെങ്കിലും കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായതിനാല്‍ കര്‍ക്കിടകവാവിന് ശംഖുമുഖത്ത് ജില്ലാഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. ബലിതര്‍പ്പണത്തിനായി മറ്റ് സ്നാനഘട്ടങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here