2019ലെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന്; ഇന്ത്യയില്‍ ദൃശ്യമാകും

0
193

ന്യൂഡല്‍ഹി (www.mediavisionnews.in) :  ശാസ്ത്രത്തില്‍ തല്‍പ്പരായവര്‍ക്ക് ഇന്ന് സുവര്‍ണാവസരം. ഇനിയൊരു വ്യക്തമായ ചന്ദ്രഗ്രഹണം കാണാന്‍ 2021 വരെ കാത്തിരിക്കേണ്ടതിനാല്‍ അര്‍ധരാത്രിയില്‍ ആരംഭിച്ച്‌ മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചന്ദ്രഗ്രഹണം വീക്ഷിക്കാന്‍ ഇന്ന് അവസരം. ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണമാണ് ഇന്ന് ദൃശ്യമാവുക.

ഭാഗികമായ ഈ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകും. യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം കാണാന്‍ സാധിക്കും. സൂര്യനും ചന്ദ്രനും മധ്യത്തിലൂടെ ഭൂമി കടന്നുപോകുമ്ബോള്‍ സൂര്യനില്‍ നിന്നുള്ള പ്രകാശം തട്ടി ഭൂമിയുടെ നിഴല്‍ ചന്ദ്രനെ മറയ്ക്കുന്നതാണ്് ചന്ദ്രഗ്രഹണം.

ഇന്ത്യയില്‍ രാത്രി 12.13 മുതലാണ് ഗ്രഹണം കാണാന്‍ സാധിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ ആകും. പുലര്‍ച്ചെ 5.47 ഓടെ ഗ്രഹണത്തില്‍ നിന്ന് ചന്ദ്രന്‍ പുറത്തുവരും. 149 വര്‍ഷത്തിന് ശേഷം ഗുരുപൂര്‍ണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചുവരുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ ചന്ദ്രഗ്രഹണത്തിനുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here