ജിദ്ദ: (www.mediavisionnews.in) ഈ വര്‍ഷം സൗദി രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തുന്നത് ആയിരത്തി മുന്നൂറു തീര്‍ഥാടകര്‍. പലസ്തീനില്‍ നിന്നുള്ള ആയിരം അതിഥികള്‍ക്ക് പുറമേയാണ് ഇത്രയധികം ആളുകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനുള്ള അവതസരമൊരുക്കുന്നത്.
അതേസമയം തീര്‍ഥാടകരുടെ ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 72 രാജ്യങ്ങളില്‍ നിന്നുള്ള 1300 തീര്‍ഥാടകരാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. രാജാവിന്റെ വാര്‍ഷിക ഹജ്ജ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ തീര്‍ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജിനു അവസരം നല്‍കുന്നത്.
1997 ലാണ് ഈ പദ്ധതി ആരംഭിച്ചത്. 52747 തീര്‍ഥാടകര്‍ പദ്ധതിക്ക് കീഴില്‍ ഇതുവരെ ഹജ്ജ് നിര്‍വഹിച്ചതായാണ് കണക്ക്. പലസ്തീന്‍ രക്ഷസാക്ഷികളുടെ ആയിരം ബന്ധുക്കളും സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഇത്തവണ ഹജ്ജിനെത്തും. അതേസമയം ശക്തമായ ചൂട് കാലാവസ്ഥയില്‍ തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിനായി എല്ലാ മുന്‍കരുതലുകളും പൂര്‍ത്തിയായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗികളെ ആശുപത്രികളില്‍ എത്തിക്കാനും, അത്യാധുനിക സൗകര്യങ്ങളോടെ ചികിത്സ നല്‍കാനും ആരോഗ്യ വകുപ്പ് സജ്ജമാണ്. അടിയന്തിര ചികിത്സ നല്‍കാന്‍ മൊബൈല്‍ യൂണിറ്റുകളും തയ്യാറാണ്. എണ്‍പത് വലിയ ആംബുലന്‍സുകളും നൂറു ചെറിയ ആംബുലന്‍സുകളും ഹജ്ജ് വേളയില്‍ സേവനത്തിനുണ്ടാകും. മക്ക, മദീന, അറഫ, മിന, മുസ്ദലിഫ, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ സേവനം ഉണ്ടാകും. പകര്‍ച്ച വ്യാധി രോഗങ്ങള്‍ തടയാനും രോഗികളായ തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനും രോഗികളുടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തടസ്സം നേരിടാതിരിക്കാനും മന്ത്രാലയം സൗകര്യമേര്‍പ്പെടുത്തും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.