ന്യൂഡല്‍ഹി: (www.mediavisionnews.in) ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയുടെ വിശദമായ റിപ്പോര്‍ട്ട് ജൂലൈ 25 നകം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. തര്‍ക്കം പരിഹരിക്കാന്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതിയില്ലെന്നും അതിനാല്‍ അപ്പീലുകളില്‍ വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.
എന്നാല്‍, മധ്യസ്ഥ ചര്‍ച്ചയുടെ റിപ്പോര്‍ട്ട് കിട്ടുന്നതു വരെ കാത്തിരിക്കുമെന്നാണ് സുപ്രിംകോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ച നടത്തിയവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കട്ടേയെന്നും അതുവരെ കാത്തിരിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.
മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ഖലീഫുള്ളയ്ക്കാണ് കോടതിയുടെ നിര്‍ദേശം. തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമാക്കാനും കോടതി മധ്യസ്ഥ സമിതിയോട് നിര്‍ദേശിച്ചു. മധ്യസ്ഥ ചര്‍ച്ച ഫലപ്രദം അല്ലെന്ന് സമിതി വ്യക്തമാക്കിയാല്‍ ജൂലൈ 25 മുതല്‍ ഭരണഘടന ബെഞ്ച് അപ്പീലുകളില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും.
അതേസമയം, നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കാനിരിക്കുകയാണ്. അതുകൊണ്ട് ഈ വര്‍ഷം തന്നെ ഈ കേസില്‍ വിധി ഉണ്ടാവുമെന്നാണ് സൂചന.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.