തിരുവനന്തപുരം: (www.mediavisionnews.in) കെ.എസ്.എഫ്.ഇ ആവിഷ്‌ക്കരിച്ച പ്രവാസി ചിട്ടികള്‍ക്ക് പ്രതീക്ഷിച്ചത് പോലെ വന്‍വരപ്പേല്‍പ്പാണ് ലഭിച്ചത്. പ്രവാസി ചിട്ടികളുടെ വിജയത്തിന് ശേഷം കെ.എസ്.എഫ്.ഇ പുതിയ ചിട്ടിയുമായി വരികയാണ്.
ഹലാല്‍ ചിട്ടികളാണ് കെ.എസ്.എഫ്.ഇ നടപ്പിലാക്കാന്‍ പോവുന്ന പുതിയ ചിട്ടി. ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. നേരത്തെ തന്നെ ഹലാല്‍ ചിട്ടികള്‍ കേരളത്തില്‍ നടപ്പിലാക്കാവുന്ന കാര്യമാണെന്ന് തോമസ് ഐസക്ക് പറഞ്ഞിരുന്നു. യു.എ.ഇ സന്ദര്‍ശന വേളയിലായിരുന്നു ഇക്കാര്യം പറഞ്ഞിരുന്നത്.
കേരളത്തിന്റെ തനിമയുള്ള ചിട്ടിയില്‍ പലിശയില്ലെന്നും വേണമെങ്കില്‍ ‘കുറി’ ഒഴിവാക്കി സമ്പൂര്‍ണ ഹലാല്‍ ചിട്ടിയായും നടത്താമെന്നായിരുന്നു തോമസ് ഐസക്ക് പറഞ്ഞിരുന്നത്. അതാണിപ്പോള്‍ നടപ്പില്‍ വരുത്താന്‍ പോകുന്നത്.
എങ്ങനെയായിരിക്കും ഹലാല്‍ ചിട്ടികള്‍ എന്ന കാര്യത്തില്‍ കെ.എസ്.എഫ്.ഇ ഇത് വരെ പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നേക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.