ന്യൂഡൽഹി (www.mediavisionnews.in): രാജ്യാന്തര വിപണിയിൽ എൽപിജി വില കുറഞ്ഞതോടെ സബ് സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 100 രൂപ 50 പൈസ വില കുറച്ചു. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 737 രൂപ 50 പൈസയാണ് വില. ഇത് തിങ്കളാഴ്ച മുതല്‍ 637 രൂപയായി കുറയും. സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് വില 495.35 ആയി കുറയും.
നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.