ഉപ്പള (www.mediavisionnews.in): ഭാര്യാപിതാവിനെ തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച ഉപ്പള ബേക്കുർ സ്വദേശി അൽത്താഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തേക് കൊണ്ട് പോകും. കാസർകോട് എ.എസ്.പി ഡി ശില്പയുടെ നേതൃത്വത്തിൽ അന്വേഷണം ഉർജിക്കിയിരിക്കുകയാണ് പോലീസ്. പ്രതികൾക്ക് വേണ്ടി കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്.
അൽത്താഫിനെ കഴിഞ്ഞ ദിവസം മകളുടെ ഭര്‍ത്താവ് മൊയ്തീന് ഷബീര്‍ കാറിൽ തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് ഭാര്യാപിതാവായ അൽത്താഫിനെ അപായപ്പെടുത്തിയത്.ഇയാളെ കണ്ടെത്താന്‍ മംഗളൂരു ഭാഗത്തും മഞ്ചേശ്വരം കുമ്പള ഭാഗത്തും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.