തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് റോഡരികിൽ ഉപേക്ഷിച്ച ബേക്കൂർ സ്വദേശി മരിച്ചു

0
453

ഉപ്പള (www.mediavisionnews.in):ഭാര്യാപിതാവിനെ തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച ഉപ്പള ബേക്കുർ സ്വദേശി മരിച്ചു.ബേക്കൂർ പുളികുത്തിയിലെ അൽത്താഫ് 47 ആണ് മരിച്ചത്.ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

അൽത്താഫിനെ കഴിഞ്ഞ ദിവസം മകളുടെ ഭര്‍ത്താവ് മൊയ്തീന്‍ ഷബീര്‍ കാറിൽ തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചത്.നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് ഭാര്യാപിതാവായ അൽത്താഫിനെ അപായപ്പെടുത്തിയത്. ഫാത്തിമയാണ് അൽത്താഫിന്റെ ഭാര്യ. മക്കൾ അമീനത്ത് സെറീന, ഷെറീഫ് ,നജീബ്, ഫാറൂഖ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here