എന്‍.ഐ.എക്ക് കൂടുതല്‍ അധികാരം, വ്യക്തികളെ ഭീകരനായി പ്രഖ്യാപിക്കാനും പ്രവാസികള്‍ക്കെതിരെ കേസെടുക്കാനും ഇനി എന്‍.ഐ.എക്കു കഴിയും

0
412

ന്യൂഡല്‍ഹി (www.mediavisionnews.in): തീവ്രവാദകേസുകള്‍ അന്വേഷിക്കുന്ന രാജ്യത്തെ പരമോന്നത ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൂടുതല്‍ അധികാരങ്ങള്‍. ഇതുപ്രകാരം വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാനുള്ള അധികാരം എന്‍.ഐ.എക്കു ലഭിക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളില്‍ കേസെടുക്കാനും വ്യക്തിയെ തിരിച്ചറിയാന്‍ ഡി.എന്‍.എ സാങ്കേതികവിദ്യ ഉപയോഗിക്കാനും എന്‍.ഐ.എക്കു കഴിയും. ഇതുസംബന്ധിച്ച് എന്‍.ഐ.എ നിയമവും നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമവും (യു.എ.പി.എ ആക്ട്) ഭേദഗതി ചെയ്യാനുള്ള ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിയമ ഭേദഗതിയോടെ വിദേശത്തെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രതിയായ സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്ത് കേസുകളും അന്വേഷിക്കാന്‍ എന്‍.ഐ.എക്കു കഴിയും.

വന്‍ ദുരുപയോഗ സാധ്യതയുള്ള ഈ ബില്ലുകള്‍ നിയമമാക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ലോക്‌സഭയില്‍ ബില്ല് പാസായെങ്കിലും രാജ്യസഭയില്‍ പരാജയപ്പെടുകയായിരുന്നു. നടപ്പു സമ്മേളനത്തില്‍ ബില്ല് ഒരിക്കലൂടെ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. 2017 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിയമ ഭേദഗതിക്കായി ശ്രമിച്ചുവരികയാണ്.

യു.എ.പി.എ ആക്ട് ഭേദഗതി നടപ്പാവുന്നതോടെയാണ് വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാനനുള്ള അധികാരം എന്‍.ഐ.എക്കു ലഭിക്കുന്നത്. ഇതുവരെ വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നു കോടതി കണ്ടെത്തന്ന സംഘടനകളെ ഭീകരര സംഘടനയായി പ്രഖ്യാപിക്കാനുള്ള അധികാരമേ എന്‍.ഐ.എക്ക് ഉണ്ടായിരുന്നുള്ളൂ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here