അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്ക്; ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി

0
448

സ​താം​പ്ട​ണ്‍ (www.mediavisionnews.in) :  ലോകകപ്പ് ക്രിക്കറ്റില്‍ മുന്‍ ചാമ്ബ്യന്മാരായ ഇന്ത്യയെ വിറപ്പിച്ച്‌ അഫ്ഗാനിസ്ഥാന്‍ കീഴടങ്ങി. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സിന്‍െറ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്ഥാന്‍49.5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി.ഇന്ത്യക്ക് 11 റണ്‍സിന്‍റെ ജയം. അവസാന ഓവറില്‍ പേസര്‍ മുഹമ്മദ് ഷമി ഹാട്രിക് വിക്കറ്റോടെ അഫ്ഗാന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ ക്യാപ്റ്റന്‍ വിരാട് കോലിയും കേദാര്‍ ജാദവും ഒഴികെയുള്ള ബാറ്റ്സ്മാന്മാര്‍ കളി മറന്നപ്പോള്‍ ഇന്ത്യന്‍ടീം സ്കോര്‍224ല്‍ ഒതുങ്ങി. എന്നാല്‍, ബൗളര്‍മാരുടെ മികവിലൂടെ അഫ്ഗാന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഹര്‍ദ്ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടത്. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറില്‍ മികച്ച നിലയില്‍ ബാറ്റ് ചെയ്ത മുഹമ്മദ് നബി (52)യുടെ വിക്കറ്റും വീണു. തൊട്ടടുത്ത പന്തില്‍ അഫ്താബ് ആലം ക്ലീന്‍ ബൗള്‍ഡായി. അടുത്ത പന്തില്‍ മുജീബ് ഉര്‍ റഹ്മാന്‍ കൂടി ഔട്ടായതോടെ ഷമിക്ക് ഹാട്രിക് വിക്കറ്റായി.ഈ ഓവറില്‍ അഞ്ച്റണ്‍സെടുക്കാനേ അഫ്ഗാനിസ്ഥാന് കഴിഞ്ഞുള്ളു.

നേരത്തേ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ എട്ട്​ വിക്കറ്റ്​ നഷ്​ടത്തില്‍224 റണ്‍സ്​ നേടി.63 പന്തില്‍ 67 റണ്‍സെടുത്ത ക്യാപ്​റ്റന്‍ വിരാട്​ ​കോഹ്​ലിയും 68 പന്തുകളില്‍ 52റണ്‍സെടുത്ത കേദാര്‍ ജാദവു​മാണ്​ ഇന്ത്യയെ ഭേദപ്പെട്ട സ്​കോറിലെത്തിക്കാന്‍ പ്രധാന പങ്കു വഹിച്ചത്​.​

വിജയ്​ ശങ്കര്‍ 29, കെ.എല്‍. രാഹുല്‍ 30, എം.എസ്​ ധോനി 28 എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്കോറര്‍മാര്‍.രോഹിത്​ ശര്‍മ ഒരു റണ്‍സെടുത്ത് പുറത്തായി.തുടക്കം മുതല്‍ തന്നെ ഇന്ത്യയുടെ സ്​കോര്‍ ബോര്‍ഡ്​ ഇഴഞ്ഞു നീങ്ങുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here