സാമ്പല്‍ (www.mediavisionnews.in): കുളത്തില്‍ വൈദ്യുതി കമ്പി പൊട്ടിവീണതറിയാതെ കുളത്തിലിറങ്ങിയ ാല് കുട്ടികള്‍ ഷോക്കടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ സാമ്പല്‍ ജില്ലയില്‍ പെടിയന്‍ എന്ന ഗ്രാമത്തിലാണ് സംഭവം.
വിഷ്ണു (11) ശിവം (ഏഴ്), ധരംവീര്‍ (11), ഗണേഷ് (11) എന്നിവരാണ് മരിച്ചത്.സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം കുളത്തിന് സമീപത്ത് കൂടി പോയ ഒരു കര്‍ഷകനാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടത്. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം നാല് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇവരില്‍ രണ്ട് പേര് സഹോദരങ്ങളാണ്.
കുളത്തിന് സമീപത്തെ ട്രാന്‍സ്ഫോര്‍മറിലേക്കുള്ള കമ്പി പൊട്ടി കുളത്തില്‍ വീണതെന്നാണ് നിഗമനം. കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്തുവന്ന ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ. സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ല കളക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.