മൊബൈല്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം

0
223

ന്യൂദല്‍ഹി (www.mediavisionnews.in) :നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കളവോ മോഷണമോ പോയാലും അതിവേഗം കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനം കേന്ദ്ര ടെലികോം മന്ത്രാലയം ആവിഷ്കരിക്കുന്നു. ഫോണുകളുടെ ഐഎംഇഐ (ഇന്‍റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി റജിസ്റ്റര്‍) നമ്പറുകള്‍ ശേഖരിച്ചാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌ ഈ പദ്ധതി ആദ്യമായി ആവിഷ്ക്കരിക്കപ്പെട്ടത്.

ഐഎംഇഐ നമ്പറുകള്‍ അടങ്ങിയ ഒരു സെന്‍ട്രല്‍ എക്യുപ്മെന്‍റ് ഐഡ‍ന്‍ററ്റി റജിസ്റ്റര്‍ എന്ന ഡാറ്റബേസ് കേന്ദ്ര ടെലികോം മന്ത്രാലയം നടപ്പിലാക്കും. ഒരാളുടെ മൊബൈല്‍ നഷ്ടപ്പെട്ടാലോ, മോഷ്ടിക്കപ്പെട്ടാലോ പ്രത്യേക വെബ് സൈറ്റില്‍ ഐഎംഇഎ നമ്പര്‍ ഉള്‍പ്പടെ റജിസ്ട്രര്‍ ചെയ്യാം. അതനുസരിച്ച് മന്ത്രാലയം ഈ നമ്പര്‍ ബ്ലാക് ലിസ്റ്റിലാക്കുകയും ഏതെങ്കിലും മൊബൈല്‍ നെറ്റ്വര്‍ക്കില്‍ അത് വരുന്നത് തടയുകയും ചെയ്യും.

പക്ഷെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് ടെലികോം മന്ത്രാലയത്തെയും ഇനി അറിയിക്കേണ്ടിവരും. അതിന് വേണ്ടി ഹെല്‍പ്പ് ലൈന്‍ നമ്പറും നല്‍കും. ആദ്യ ഘട്ടത്തില്‍ വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിലകളായാണ് ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് ഐഎംഇഎ നമ്പറുകളെ പട്ടിക പെടുത്തുന്നത്. ഇവയില്‍ നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലാക്ക് പട്ടികയില്‍ ഉള്‍പ്പെടും.

കഴിഞ്ഞ സര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റില്‍ 15 കോടി അനുവദിച്ച ഈ പദ്ധതി മഹാരാഷ്ട്രയില്‍ വിജയകരമായി നടപ്പിലാക്കി എന്നാണ് ടെലികോം മന്ത്രാലയം അറിയിച്ചു. ഇനിയുള്ള രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഈ പദ്ധതി രാജ്യത്ത് നിലവില്‍ വരും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here