യൂസഫലിക്ക് ഗോൾഡ് കാർഡ്, ഇനി സ്ഥിരമായി യു എ ഇ യിൽ താമസിക്കാം, ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ

0
168

യുഎഇ(www.mediavisionnews.in): യു എ ഇ യിൽ സ്ഥിരതാമസത്തിനുള്ള ഗോൾഡ് കാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി പ്രമുഖ വ്യവസായി എം. എ യൂസഫലി. സാധാരണയായി വ്യവസായികൾക്ക് അഞ്ചു മുതൽ പത്ത് വർഷം വരെ താമസിക്കാവുന്ന വിസയാണ് യു എ ഇ അനുവദിക്കാറുള്ളത്. ഇതിനു പകരം സ്ഥിരമായി താമസിക്കുന്നതിന് നൽകുന്ന പ്രത്യേക അനുവദമാണ് ഗോൾഡ് കാർഡ്. കാർഡ് ലഭിക്കുന്നവർക്ക് പുറമെ അവരുടെ ഭാര്യ, മക്കൾ എന്നിവർക്കും യു എ ഇ യിൽ സ്ഥിര താമസത്തിന് അനുവാദമുണ്ടാകും. യു എ ഇ യിൽ നിക്ഷേപമുള്ള 6800 വിദേശ പൗരന്മാരെയാണ് ഈ ബഹുമതിക്കായി ഷോർട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിയായ യുസഫലിക്കാണ് ഈ ബഹുമതി ആദ്യമായി ലഭിക്കുന്നത്.

കഴിഞ്ഞ മാസമാണ് ദുബൈ ഭരണാധികാരിയായ ഷെയ്ഖ് റഷീദ് അൽ മഖ്‌തും ഈ സൗകര്യം ആദ്യമായി പ്രഖ്യാപിച്ചത്. ഏറ്റവും വികാരഭരിതവും അഭിമാനം തോന്നുന്നതുമായ ഒരു മുഹൂർത്തമാണ് ഇതെന്ന് ഗോൾഡ് കാർഡ് സ്വീകരിച്ചുകൊണ്ട് യൂസഫലി പറഞ്ഞു. ‘1973ലാണ് ഞാൻ ആദ്യമായി യു എ ഇ യിൽ എത്തുന്നത്. എനിക്ക് ലഭിച്ചതെല്ലാം ഈ മഹത്തായ രാജ്യം നൽകിയതാണ്. നാല്പത്തിയഞ്ചിലേറെ വർഷമായി യു എ ഇ എനിക്ക് സ്വന്തം വീട് പോലെയാണ് – അദ്ദേഹം പറഞ്ഞു. യു എ ഇ യിൽ 2700 കോടി ഡോളറിന്റെ നിക്ഷേപമാണ് ലുലു ഗ്രൂപ്പിനുള്ളത്. അബുദാബി കേന്ദ്രമായാണ് യു എ ഇ യിൽ അദ്ദേഹത്തിന്റെ പ്രവർത്തനം. ഇന്ത്യ കഴിഞ്ഞാൽ അദ്ദേഹം ഏറ്റവും കൂടുതൽ തങ്ങുന്ന രാജ്യം യു എ ഇ യാണ്.

യു എ ഇഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് ആണ് ഈ കാർഡ് അനുവദിക്കുന്നത്. ബ്രിഗേഡിയർ സായിദ് സലിം അൽ ഷംസി യൂസഫലിക്ക് ഔപചാരികമായി കാർഡ് കൈമാറി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here