കാസര്‍കോട് എം.പി എന്ന നിലയില്‍ ബി.ജെ.പിയോട് ശത്രുതയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

0
232

ഡൽഹി(www.mediavisionnews.in): കാസര്‍കോട് എം.പി എന്ന നിലയില്‍ തനിക്ക് ബി.ജെ.പിയോട് ഒരു ശത്രുതയുമില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസുകാരന്‍ എന്ന നിലയ്ക്ക് ബി.ജെ.പിയോട് ശത്രുതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ഡെല്‍ഹിയിലെത്തിയതായിരുന്നു ഉണ്ണിത്താന്‍.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യ്ക്തമാക്കി.പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയാ ഗാന്ധിയെ ആണ് നേതൃസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. സീറ്റുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് പദവി മോദി സര്‍ക്കാര്‍ നല്‍കുമോ എന്ന് വ്യക്തതയില്ല. കഴിഞ്ഞ മന്ത്രിസഭ കാലത്തും മോദി ഇത് ചെയ്തിരുന്നില്ല.

അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here