ഖത്തര്‍ നല്ല വഴിയ്ക്ക് വന്നാല്‍ ഗള്‍ഫ് പ്രശ്‌നം തീരുമെന്ന് സൗദി അറേബ്യ

0
178

ജിദ്ദ(www.mediavisionnews.in) : ഖത്തറിനെതിരായ ഉപരോധത്തില്‍ നിലപാട് മാറ്റമില്ലെന്ന സൂചനയുമായി സൗദി അറേബ്യ. ഖത്തര്‍ ശരിയായ പാതയിലേക്ക് തിരിച്ചെത്തിയാല്‍ മാത്രമേ ഗള്‍ഫ് പ്രതിസന്ധിയ്ക്ക് പരിഹാരമാവുകയുള്ളൂവെന്ന് സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹീം അല്‍ അസ്സാഫ് പറഞ്ഞു.

ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ സൗദിയില്‍ നടക്കുന്ന ജി.സി.സി പങ്കെടുത്ത് കൊണ്ടിരിക്കെയാണ് സൗദി വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. ഖത്തര്‍ ഇതിന് മുന്‍പും ജി.സി.സി യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ പുതുതായി പങ്കെടുക്കുകയല്ലെന്നും സൗദി മന്ത്രി പറഞ്ഞു.

ജി.സി.സി യോഗത്തില്‍ വെച്ച് സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ഹസ്തദാനം ചെയ്തിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഖത്തര്‍ പ്രതിനിധി സൗദിയിലെത്തുന്നത്. പ്രധാനമന്ത്രി മക്കയിലെത്തിയത് ഖത്തര്‍ സമാധാനം ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here