കുമ്പള (www.mediavisionnews.in): വിദ്യഭ്യാസ മേഖലയിൽ ഇരുപത്തിയേഴ് വർഷത്തെ പ്രവർത്തന ത്തിന്റെ ഭാഗമായി കുനിൽ എഡ്യൂകേഷനും, യു.കെ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ജി.പി എഡ്യൂക്കേഷനും സംയുക്തമായി രണ്ട് പുതിയ കോഴ്സുകൾക്ക് കൂടി ഈ വർഷംതുടക്കം കുറിക്കുമെന്ന് കുനിൽ എഡ്യൂക്കേഷൻ മാനേജ്മെന്റ് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറയിച്ചു.
നൂറു ശതമാനം ജോലി സാധ്യതയുള്ള ഡിപ്ലോമ ഇൻ പ്രൈമറി എഡ്യുക്കേഷൻ,ഡിപ്ലോമ ഇൻ മോണ്ടസ്സറി ആന്റ് ചൈൽഡ് എഡ്യൂക്കേഷൻ തുടങ്ങിയ അധ്യാപന കോഴ്സുകൾ ഉൾക്കൊള്ളുന്ന കുനിൽ ജി.പി അക്കാദമി ഫോർ എഡ്യൂക്കേഷൻ ആന്റ് ടീച്ചിംങ്ങാണ് ആദ്യത്തേത്.ഏറെ പ്രാധാന്യമുള്ള കോഴ്സുകൾ എന്നതിന് പുറമെ എല്ലാ പ്രാക്ടിക്കൽ പ്രവൃത്തികളും സി.ബി.എസ്.ഇ തന്നെയായിരിക്കും നടത്തപ്പെടുക.
സി.ബി.എസ്.ഇ സ്കൂളുകളിൽ പരിചയം നേടാൻ അവസരം ലഭിക്കുമെന്നതും കോഴ്സിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇതോടൊപ്പം കുന്നിൽ ജി.പി അക്കാദമി ഫോർ മെഡിക്കൽ സയൻസ്
ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ, എക്സറേ ടെക്‌നിഷ്യൻ തുടങ്ങിയ കോഴ്സുകളാണ് ഈ വിഭാഗത്തിൽ ഉള്ളത്.
കേന്ദ്ര സർക്കാർ അംഗീകൃതവും ഏറെ ജോലിസാധ്യതയുള്ളതുമാണ് ഈ കോഴ്സുകൾ. വാർത്താ സമ്മേളനത്തിൽ കുനിൽ എഡ്യൂക്കേഷൻ ഗ്രൂപ്പ് ചെയർമാൻ ഡോ. ഫഖ്‌റുദ്ധീൻ കുനിൽ, ജി.പി.എജ്യൂക്കേഷൻ ചെയർമാൻ സഹീർ, സെന്റർ മാനേജർ വാഹിദ് എന്നിവർ സംബന്ധിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.