കാസർകോട് മണ്ഡലത്തിൽ കോൺഗ്രസിന്റെ ചരിത്രഭൂരിപക്ഷം

0
189

കാസർകോട്(www.mediavisionnews.in): 2019-ൽ രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽനിന്ന്‌ നേടിയ വിജയം കോൺഗ്രസിനെ സംബന്ധിച്ച ചരിത്ര ഭൂരിപക്ഷത്തോടെയാണ്. 40,438 വോട്ടാണ് ഭൂരിപക്ഷം. കോൺഗ്രസ് സ്ഥാനാർഥികൾ ആരും ഇത്രയും നേടിയിട്ടില്ല. 1957 മുതൽ ഇതുവരെ 16 തിരഞ്ഞെടുപ്പുകളിൽ നാലുതവണ മാത്രമേ കേൺഗ്രസ് വിജയിച്ചിട്ടുള്ളൂ.

1971-ൽ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് കാസർകോട്ടുനിന്ന്‌ വിജയിച്ച ആദ്യ കോൺഗ്രസ് നേതാവ്. അന്ന് 28,404 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ ഇ.കെ.നയയനാരെ പരാജയപ്പെടുത്തിയായിരുന്നു വിജയം. 1,89,486 വോട്ടാണ് കടന്നപ്പള്ളി നേടിയത്. നയനാർക്ക് 1,61,082 വോട്ടേ നേടാനായുള്ളൂ. 1977-ലെ തിരഞ്ഞെടുപ്പിൽ കടന്നപ്പള്ളി വീണ്ടും മത്സരിച്ച് ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. 5042 വോട്ട്. അന്ന് കടന്നപ്പള്ളിക്ക് ലഭിച്ചത് 22,7305 വോട്ടാണ്. സി.പി.എമ്മിനെ പ്രതിനിധീകരിച്ച എം.രാമണ്ണറൈക്ക് 2,22,263 വോട്ടും.

പിന്നീട് ഇന്ദിരാവധത്തിനുശേഷം 1984-ൽ നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് ഇവിടെനിന്ന് വിജയിക്കാനായത്. ഐ.രാമറൈ 11,369 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിന്റെ ഇ.ബാലാനന്ദനെ പരാജയപ്പെടുത്തുകയായിരുന്നു. ഐ.രാമറൈ 5,82,565 വോട്ടാണ് നേടിയത്. ഇ.ബാലാനന്ദൻ 2,51,535 വോട്ടും. നീണ്ട 35 വർഷത്തിനുശേഷം ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിലാണ് പിന്നീട് കോൺഗ്രസിന് ജയിക്കാനായത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here