മാലിന്യത്തിനുപോലും മതമുണ്ട്; പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നുവെന്ന് കാസര്‍ഗോഡ് കലക്ടര്‍

0
241

കാസര്‍കോട്(www.mediavisionnews.in): ജില്ലയിലെ മാലിന്യത്തിനുപോലും ജാതിയും മതവുമുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കാസര്‍ഗോഡ് കലക്ടര്‍ ഡി സജിത് ബാബു. ആരുടെയെങ്കിലും വികാരത്തെ തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നതായും പ്രസ്താവന പിന്‍വലിക്കുന്നതായും താന്‍ ഇങ്ങനെയല്ല ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണക്കുറിപ്പിട്ടതിന് പിന്നാലെയാണ് വിവാദപരാമര്‍ശത്തില്‍ കലക്ടര്‍ മാപ്പു പറഞ്ഞത്. തെരഞ്ഞെടുപ്പ് കാലത്ത് വംശീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തത് ചൂണ്ടിക്കാട്ടിയുള്ള അഡ്വ.ശൂക്കൂറിന്റെ കമന്റിന് മറുപടിയായിട്ടാണ് കലക്ടര്‍ മാപ്പ് പറഞ്ഞത്.

ഈ വാകമരച്ചോട്ടില്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ‘കലാപം’ സാഹിത്യ ക്യാംപില്‍ സംസാരിക്കവെയാണ് കലക്ടര്‍ കാസര്‍കോടിനെ മതപരമായി ആധിക്ഷേപിതെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. കലക്ടര്‍ പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

കാസര്‍കോട് ജില്ലയിലെ മാലിന്യത്തിന് പോലും ജാതിയും മതവും രാഷ്ട്രീയവുമുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചറിവാണ്.
ഇവിടുത്തെ സാമൂഹ്യപരവും മതപരവുമായ പ്രശ്നങ്ങളില്‍ വേയ്സ്റ്റിന് പങ്കുണ്ടെന്നുമായിരുന്നു കലക്ടറുടെ പ്രസ്താവന. കാസര്‍കോട് പട്ടിയെയും പന്നിയെയും വളര്‍ത്താന്‍ കഴിയാത്തത് മാലിന്യം പെരുകുന്നതിന് കാരണമാണെന്നും കലക്ടര്‍ പറഞ്ഞിരുന്നു.

കലക്ടറിന്റെ വിവാദ പരാമര്‍ശം ഇങ്ങനെ, ‘കാസര്‍കോട് ജില്ലയിലെ മാലിന്യത്തിന് പോലും ജാതിയും മതവും രാഷ്ട്രീയവുമുണ്ടെന്ന് എനിക്ക് ഒമ്പതാം തിയ്യതിയാണ് മനസ്സിലായത്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചറിവാണ്. ഇത്തരം കാഴ്ചപ്പാടുള്ള സ്ഥലത്തുനിന്നല്ല ഞാന്‍ വരുന്നത്. ഞാന്‍ തിരുവനന്തപുരം നഗരത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ്. ഇവിടെ വന്നപ്പോളാണ് മാലിന്യത്തിന് പോലും മതമുണ്ടെന്ന് മനസ്സിലായത്. എന്റെ സാഹചര്യത്തിന് അനുസരിച്ചാണ് ഞാന്‍ സ്ട്രാറ്റജി ഉണ്ടാക്കുന്നത്. ആ സ്ട്രാറ്റജി ഇവിടെ മാറ്റേണ്ടി വരും. ഇവിടുത്തെ സാമൂഹ്യപരവും മതപരവുമായ പ്രശ്നങ്ങളില്‍ മാലിന്യത്തിന് പങ്കുണ്ട്. ഞങ്ങളൊക്കെ വളരെ കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ. ബാക്കിവന്നാല്‍ വീട്ടിലെ പട്ടിക്ക് കൊടുക്കും. പട്ടിയെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ പന്നിക്ക് കൊടുക്കും. ഇവിടെ ആവശ്യത്തിലധികം ഭക്ഷണമുണ്ടാക്കും. ഇവിടെ പട്ടിയെ വളര്‍ത്താന്‍ കഴിയില്ല. ഇവിടെ പന്നിയെയും വളര്‍ത്താന്‍ കഴിയില്ല. അപ്പോള്‍ പിന്നെ ഓപ്ഷന്‍ സര്‍ക്കാറിന്റെ തലയില്‍ ഇടുക എന്നതാണ്. അല്ലെങ്കില്‍ റോഡില്‍ ഇടുക എന്നതാണ്. റോഡില്‍ ഇട്ടാല്‍ സര്‍ക്കാറോ മുനിസിപ്പാലിറ്റിയോ പഞ്ചായത്തോ എടുത്തു കൊള്ളും. ഈ കാഴ്ചപ്പാടാണ് മാറണ്ടത്’.

അഡ്വ.ശുക്കൂറിന്റെ കുറിപ്പ്

പട്ടി വളര്‍ത്തുവാന്‍ പറ്റാത്ത നാട്, പന്നി ഫാമുകള്‍ക്കു വിലക്കുള്ള നാട്..
പ്രിയ കലക്ടര്‍ ബ്രോ എന്തടിസ്ഥാനത്തിലായിരുന്നു ഈ പ്രസ്താവന? അങ്ങ് കലക്ടറായതിനു ശേഷമോ അതിനു മുമ്പോ ആരെങ്കിലും അത്തരം ഒരു പരാതിയുമായി ഏതെങ്കിലും ഒധികാരിയെ ജില്ലയില്‍ സമീപിച്ചിട്ടുണ്ടായിരുന്നോ?

എന്താണ് അങ്ങ് ഉദ്ദേശിച്ചത്?വംശീയ വിദ്വേഷം കൊണ്ട് മനുഷ്യനെ പച്ചക്ക് സംഘ് പരിവാറുകാരാല്‍ ,മുസ്ലിംകള്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്ന ഒരു ജില്ലയിലെ കലക്ടറാണ് താങ്കള്‍? അത്തരമൊരു കേസില്‍ , ജീഹശരല കേസ് തെളിയിക്കുവാന്‍ പരാജയപ്പെട്ടതിന്റെ പേരില്‍ 7 സംഘ് പരിവാര്‍ പ്രതികളെ കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തമാക്കിയതിനു ശേഷമുള്ള തൊട്ട അടുത്ത ദിവസമാണ് താങ്കളുടെ വംശീയ വൈര്യം നിറഞ്ഞ പരാമര്‍ശം? തീര്‍ത്തും നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന കാസര്‍ഗോട്ടെ ,പട്ടിയെ വളര്‍ത്താത്ത പന്നി ഫാം ഇല്ലാത്ത ജനങ്ങള്‍ ഒരു പ്രതിഷേധ ശബ്ദം പോലും പുറപ്പെടുവിച്ചിരുന്നില്ല സര്‍.. സര്‍ , അങ്ങിനെ വെറുതെ വിട്ട വമലേ രൃശാല നെ കുറിച്ചു ചര്‍ച്ച ചെയ്യുവാന്‍ ടജ യുടെയോ പ്രോസിക്യൂട്ടര്‍മാരുടെ യോ മീറ്റിംഗ് അങ്ങ് വിളിച്ചിരുന്നോ? എവിടെ,,മുന്‍ വിധികളാല്‍ നയിക്കപ്പെടുന്ന ഒരാള്‍ക്കു എന്തു വേവലാതി? ഇനിയും, അവരെ വിശ്വാസത്തിന്റെ പേരില്‍ ആക്ഷേപിക്കരുത്. അങ്ങയുടെ ആ പ്രസ്താവന പിന്‍വലിക്കണം,
ക്ഷമാപണം പറയണം.തെറ്റിദ്ധാരണ ഒന്നുമില്ല. തികഞ്ഞ ധാരണ ഉണ്ട്.
ശ്രീധരന്‍ പിള്ള, ഇലക്ഷന്‍ കാലത്ത് നടത്തിയ വംശീയ പരാമര്‍ശം അദ്ദേഹത്തിനെ 153 B PC യില്‍ പ്രതിയാക്കിയിരുന്നു. അതു ആര്‍ക്കും ബാധകമാണ്. ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന അങ്ങ് ഒന്നു ആലോചിക്കുക? തിരുത്തണം ക്ഷമ പറയണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here