ഹ്യുണ്ടായി വെന്യു എന്ന കുഞ്ഞന്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍

0
215

ന്യൂഡല്‍ഹി(www.mediavisionnews.in): ഹ്യുണ്ടായി വെന്യു എന്ന കുഞ്ഞന്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍ എത്തി ഇ, എസ്, എസ്എക്‌സ്, എസ്എക്‌സ് എന്നീ നാല് വകഭേദങ്ങളിലാണ് വെന്യു ലഭ്യമാവുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. 6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ലാവ ഓറഞ്ച്, പോളാര്‍ വൈറ്റ്, ഫിയറി റെഡ്, ഡീപ്പ് ഫോറസ്റ്റ്, ഡെനിം ബ്ലൂ, സ്റ്റാര്‍ഡസ്റ്റ്, ടൈഫൂണ്‍ സില്‍വര്‍ നിറങ്ങളിലാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്.

വൈദ്യുത സണ്‍റൂഫ്, ആറു എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍ എന്നിങ്ങനെയാണ് പ്രധാന സവിശേഷതകള്‍.

മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ വെന്യുവില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം എലൈറ്റ് i20 ഹാച്ച്ബാക്കില്‍ നിന്നും കമ്പനി കടമെടുത്തതാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ പുതിയ ഹ്യുണ്ടായി എസ്യുവിയില്‍ തുടിക്കും. 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കാന്‍ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് സാധ്യമാണ്.

112 bhp കരുത്തും 172 Nm torque ഉം 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനില്‍ സമന്വയിക്കും. 89 bhp കുരത്തും 220 Nm torque -മാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് കുറിക്കാനാവുക. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ ഒരുങ്ങുകയുള്ളൂ. 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് പ്രവര്‍ത്തിക്കും. ആറു സ്പീഡാണ് ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്സ്.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here