ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. ഇന്നു രാവിലെ ചേര്‍ന്ന കമ്മിഷന്‍ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വോട്ടിങ് യന്ത്രത്തിലെ വോട്ടു തന്നെയാവും ആദ്യം എണ്ണുകയെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
ഇന്നലെ ഇരുപത്തിരണ്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മിഷനെ കണ്ടിരുന്നു. വിവിപാറ്റ് ആദ്യം എണ്ണണമെന്നും തുടര്‍ന്ന് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുമ്പോള്‍ പൊരുത്തക്കേടു കണ്ടാല്‍ ആ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റും എണ്ണണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. ഇന്നു ചേരുന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാമെന്നായിരുന്നു കമ്മിഷന്‍ പ്രതിപക്ഷ നേതാക്കളെ അറിയിച്ചത്.
വിവിപാറ്റ് ആദ്യം എണ്ണിയാല്‍ അന്തിമ ഫലം വൈകുമെന്ന് വിലയിരുത്തിയാണ്, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളാനുള്ള തീരുമാനത്തില്‍ കമ്മിഷന്‍ എത്തിയത്. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ അന്തിമ ഫലം ദിവസങ്ങള്‍ വൈകുമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.