മണ്‍സൂണ്‍ മഴ കുറയുമെന്ന് പ്രവചനം; കര്‍ണാടകയില്‍ കൃത്രിമ മഴപെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍

0
192

ബംഗളൂരു(www.mediavisionnews.in) മണ്‍സൂണ്‍ മഴയില്‍ കുറവുണ്ടാകും എന്ന പ്രവചനത്തെ തുടര്‍ന്ന് കൃത്രിമ പെയ്യിക്കാന്‍ ലക്ഷ്യമിട്ട് കര്‍ണാടക സര്‍ക്കാര്‍. കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള പദ്ധതിക്കായി കരാര്‍ വിളിച്ചിട്ടുണ്ടെന്ന് കര്‍ണാടക ഗ്രാമവികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു.

കൃത്രിമ മഴ പെയ്യിക്കുന്നതിന് 88 കോടി രൂപയാണ് ചിലവായി കണക്കാക്കുന്നത്. കര്‍ണാടക വരള്‍ച്ചയിലേക്ക് നീങ്ങവെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി കുമാരസ്വാമിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തിലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ തീരുമാനമായി.

ജൂണ്‍ അവസാനത്തോടെയാവും കൃത്രിമ മഴ പെയ്യിക്കുക. നേരത്തെ, മഴ പെയ്യിക്കുന്നതിനായി ഋഷ്യശൃംഗ യാഗം നടത്താനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം വിവാദമായിരുന്നു.ശൃംഖേരി ക്ഷേത്രത്തില്‍ യാഗം നടത്താനായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദേശം. കര്‍ഷകരും, പ്രതിപക്ഷവുമെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ വിമര്‍ശിച്ചെത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here