വിവാഹ ദിവസം ക്ഷേത്ര ദര്‍ശനത്തിനെത്തിയ വരനെ അമ്പലത്തില്‍ കയറ്റിയില്ലെന്ന് പരാതി

0
228

ലക്‌നൗ (www.mediavisionnews.in): ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ ദലിത് യുവാവിനെ വിവാഹ ദിവസം ക്ഷേത്രത്തില്‍ കയറ്റിയില്ലെന്ന് പരാതി. വിവാഹ ദിവസം ചടങ്ങുകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാനായി അമ്പലത്തില്‍ എത്തിയതായിരുന്നു വരനും സംഘവും. എന്നാല്‍ ഒരു സംഘം ആളുകള്‍ എത്തി വരനും കൂട്ടരും അമ്പലത്തില്‍ കയറുന്നത് തടഞ്ഞു.

യുവാവിനെയും കൂട്ടരെയും ദലിതായതിനാല്‍ അമ്പലത്തില്‍ കയറേണ്ടെന്ന് പറഞ്ഞാണ് ഇവര്‍ തടഞ്ഞത്. ഇത്തരത്തിലൊരു സംഭവം ഈ പ്രദേശത്ത് ആദ്യമാണ് ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ വരന്റെ പിതാവിന്റെ പരാതിയില്‍ നാലു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

അമ്പലത്തില്‍ കയറുന്നത് തടഞ്ഞതിനൊപ്പം ഇവര്‍ വരന്റെ വിവാഹ മോതിരം തട്ടിയെടുക്കാനും നോട്ടു കൊണ്ടുണ്ടാക്കിയ മാല പിടിച്ചെടുക്കാനും ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഗ്രാമവാസികളായ നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here